05:27pm 09 November 2026
NEWS
അമ്മ ചാലക്കുടി‌ പുഴയിലെറിഞ്ഞ് കൊന്ന മൂന്നു വയസുകാരി പീഡനത്തിനിരയായെന്ന് സംശയം; അടുത്ത ബന്ധു കസ്റ്റഡിയിൽ
22/05/2025  05:09 AM IST
nila
അമ്മ ചാലക്കുടി‌ പുഴയിലെറിഞ്ഞ് കൊന്ന മൂന്നു വയസുകാരി പീഡനത്തിനിരയായെന്ന് സംശയം; അടുത്ത ബന്ധു കസ്റ്റഡിയിൽ

കൊച്ചി: മൂന്നു വയസുകാരിയെ അമ്മ പുഴയിലെറിഞ്ഞ് കൊന്ന കേസിൽ വൻ വഴിത്തിരിവ്. കുഞ്ഞിനെ പീഡനത്തിനിരയാക്കിയെന്ന സംശയത്തെ തുടർന്ന് പിതാവിന്റെ അടുത്ത ബന്ധുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുഞ്ഞ് പീഡനത്തിനിരയായെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിന്റെ ‌അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പുത്തൻകുരിശ് പൊലീസ് കുഞ്ഞിന്റെ അടുത്ത ബന്ധുവിനെ കസ്റ്റഡിയിലെടുത്തത്.  പോസ്റ്റ്‌മോർട്ടത്തിന്റെ പൂർണമായ റിപ്പോർട്ട് വന്നിട്ടില്ല. 

കുട്ടി പീഡനത്തിനിരയായതായുള്ള സൂചനകൾ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ പൊലീസിനെ അറിയിച്ചിരുന്നു. സംശയകരമായ ചില മുറിവുകളും പാടുകളും ശരീരത്തിലുണ്ട് എന്നും അത് അന്വേഷിക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടിയുടെ ബന്ധുക്കളെ ഇന്നലെ രാവിലെ മുതൽ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. മൂന്നുപേരെയാണ് ഇന്നലെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചത്. ഇതിൽ രണ്ടുപേരെ വിട്ടയച്ചിട്ടുണ്ട്. 

വിഷയത്തിൽ അറസ്റ്റ് രേഖപ്പെടുത്തി എഫ്‌ഐആർ വിവരങ്ങൾ പുറത്തുവന്നാൽ മാത്രമേ കേസിന്റെ വിശദാംശങ്ങൾ വ്യക്തമാവുകയുള്ളു. കുട്ടിയുടെ പിതാവിന്റെ ബന്ധുക്കളിൽ ചിലർ സംശയനിഴലിലാണ് എന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img